CAREER DEEPIKA
കേന്ദ്ര സർക്കാരിനു കീഴിൽ കോൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ മാനേജ്മെന്റ് ട്രെയിനിയുടെ 660 ഒഴിവ്. ഒരു വർഷം പരിശീലനം. തുടർന്നു റെഗുലർ നിയമനം. ഓൺലൈൻ അപേക്ഷ ജൂൺ 11 വരെ.
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ: 60 % മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം.
സിസ്റ്റം: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ് /ഐടിയിൽ ഒന്നാം ക്ലാസോടെ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ് അല്ലെങ്കിൽ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദവും എംസിഎയും.
ഇ ആൻഡ് ടി: 60 % മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്.
ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഫിസിക്സ്/അപ്ലൈഡ് ജിയോഫിസിക്സിൽ 60 % മാർക്കോടെ എംഎസ്സി/എംടെക്.
ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്: 60 % മാർക്കോടെ ബന്ധപ്പെട്ട എൻജിനിയറിംഗ് ബിരുദം.
രാജ്ഭാഷ (ഹിന്ദി): 60 % മാർക്കോടെ എംഎ ഹിന്ദി, ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയങ്ങളായി പഠിച്ച് 50 % മാർക്കോടെ ബിരുദം.
കമ്പനി സെക്രട്ടറി: ഏതെങ്കിലും ബിരുദവും ഐസിഎസ്ഐയുടെ അസോസിയേറ്റ്/ ഫെലോ മെംബർഷിപ്പും. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55 % മാർക്ക് മതി). പ്രായപരിധി: 30.
ഫീസ്: 1,180. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.
ശമ്പളം: പരിശീലനസമയത്ത് 60,000-1,80,000 രൂപ നിരക്കിൽ സ്റ്റൈപൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ഓഫീസർ തസ്തികയിൽ നിയമനം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഓൺ ലൈൻ ടെസ്റ്റ് (സിബിടി) മുഖേന. www.coalindia.in
മൈനിംഗ് വിഭാഗത്തിൽ 276 ഒഴിവ്
കോൾ ഇന്ത്യ ലിമിറ്റഡിൽ മൈനിംഗ് വിഭാഗത്തിൽ മാനേജ്മെന്റ് ട്രെയിനിയുടെ 276 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് ഓഫീസർ തസ്തികയിൽ നിയമനം. ഗേറ്റ് 2025 സ്കോർ മുഖേനയാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ ജൂൺ 7 വരെ.
യോഗ്യത: 60% മാർക്കോടെ മൈനിംഗ് എൻജിനിയറിംഗ് ബിരുദം, ഗേറ്റ് 2025 സ്കോർ (പട്ടിക വിഭാഗത്തിന് 55 % മാർക്ക് മതി). പ്രായപരിധി: 30.
ഫീസ്: 1,180. ഓൺലൈനായി അടയ്ക്ക ണം. പട്ടികവിഭാഗം, കോൾ ഇന്ത്യ കമ്പനി/സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.
ശമ്പളം: പരിശീലനസമയത്ത് 60,000-1,80,000 രൂപ നിരക്കിൽ സ്റ്റൈപെൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ഓഫീസർ തസ്തികയിൽ നിയമനം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റ് (സിബിടി) മുഖേന. www.coalindia.in
CAREER DEEPIKA
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ രണ്ടു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനും തുടർന്നു മൂന്നു വർഷ കരാർ നിയമനത്തിനും അവസരം. റിഗ്ഗർ വിഭാഗത്തിൽ 40 ഒഴിവാണുള്ളത്. മേയ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: എട്ടാം ക്ലാസ് ജയം, മികച്ച ശാരീരിക ക്ഷമത. ബിരുദം, ഡിപ്ലോമ, മറ്റ് ഉയർന്ന യോഗ്യതക്കാർ അപേക്ഷിക്കാൻ അർഹരല്ല. പ്രായം: 18-23.
സ്റ്റെപൻഡ്: പരിശീലനത്തിന്റെ ഒന്നാം വർഷം 11,000 രൂപയും രണ്ടാം വർഷം 12,000 രൂപയും. പരിശീലനത്തിനു ശേഷം 1, 2, 3 വർഷങ്ങളിലെ കരാർ നിയമനത്തിന് യഥാക്രമം 22100, 22800, 23400 രൂപ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധന, ഫിസിക്കൽ ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവ മുഖേന. www.cochinshipyard.in
CAREER DEEPIKA
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഛത്തീസ്ഗഡ് റായ്പുർ ഡിവിഷനിലെ ഡിആർഎം ഓഫീസിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1,644 ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷൻ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി), ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനർ, ബ്ലാക്സ്മിത്ത്, ഹാമർമാൻ, മേസൺ, പൈപ് ലൈൻ ഫിറ്റർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്.
യോഗ്യത: 50 % മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ
പ്രായം:15-24. സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. മെഡിക്കൽ പരിശോധനയും ഉണ്ടാകും.
www.secr.indianrailways.gov.in
CAREER DEEPIKA
ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലെ 383 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദ്, സൂറത്ത് മെട്രോ റെയിലുകളുടെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ജോലികൾക്കുള്ള കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ മേയ് 28 വരെ.
തസ്തിക, യോഗ്യത, പ്രായം
സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കംപ്യൂട്ടർ എൻജിനിയറിംഗ്/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18-28. ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, 18-28.
ജൂണിയർ എൻജിനിയർ (ഇലക്ട്രോണിക്സ്): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18-28. മെയ്ന്റെയ്നർ (ഫിറ്റർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്): പത്താം ക്ലാസ് ജയം, ഫിറ്റർ/ഇലക്ട്രീഷൻ/ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ; 18-25.
തെരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് ഗുജറാത്തി ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന 20 ചോദ്യങ്ങളുണ്ടാകും. www.gujaratmetrorail.com
CAREER DEEPIKA
ഒഡീഷയിലെ ഫക്കീർ മോഹൻ യൂണിവേഴ്സിറ്റിലെ പിജി വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ്/അസിസ്റ്റന്റ് പ്രഫസറുടെ 53 ഒഴിവ്. റെഗുലർ നിയമനം. ജൂൺ ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഷയങ്ങൾ: അപ്ലൈഡ് ജിയോളജി, ബയോസയൻസ് ആൻഡ് ബയോ ടെക്നോളജി, ബോട്ടണി, ബിസിനസ് മാനേജ്മെന്റ്, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ, എൻവയൺമെന്റൽ സയൻസ്, ജ്യോഗ്രഫി, ഹിസ്റ്ററി ആൻഡ് ആർക്കിയോളജി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്, ഒഡിയ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, പോപ്പുലേഷൻ സ്റ്റഡീസ്, സോഷ്യോളജി, ഉർദു, സുവോളി.
www.fmuniversity.nic.in
CAREER DEEPIKA
ഡൽഹിയിലെ കേന്ദ്ര സംസ്കൃത സർവക ലാശാലയിൽ നോൺ ടീച്ചിംഗ് തസ്തികകളിൽ 144 ഒഴിവ്. ഓൺലൈനായി മേയ് 20 വരെ അപേക്ഷിക്കാം.
തസ്തികകൾ: ലോവർ ഡിവിഷൻ ക്ലാർക്ക് (35), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (22), അപ്പർ ഡിവിഷൻ ക്ലാർക്ക് (16), സെക്ഷൻ ഓഫീസർ (11), അസിസ്റ്റന്റ് (10), സ്റ്റെനോഗ്രാഫർ (8), ലൈബ്രറി അറ്റൻഡന്റ് (8), പ്രഫഷണൽ അസിസ്റ്റന്റ് (4), ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ ലാബ്) (4), സിസ്റ്റം അനലിസ്റ്റ് (3), നഴ്സിംഗ് ഓഫീസർ (3), ഗസ്റ്റ് ഹൗസ് മാനേജർ (3), ജൂണിയർ എൻജിനിയർ (3), പേഴ്സണൽ അസിസ്റ്റന്റ് (3), ടെക്നിക്കൽ അസിസ്റ്റന്റ് (ശിക്ഷശാസ്ത്ര/എജ്യുക്കേഷൻ ലാബ്)(3), മെഡിക്കൽ അറ്റൻഡന്റ്/ഡ്രസർ (3), അസിസ്റ്റന്റ് രജിസ്ട്രാർ (2), രജിസ്ട്രാർ (1), ലൈബ്രറി അസിസ്റ്റന്റ് (1), ഡ്രൈവർ (1).
www.sanskrit.nic.in
CAREER DEEPIKA
ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലെ 383 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദ്, സൂറത്ത് മെട്രോ റെയിലുകളുടെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ജോലികൾക്കുള്ള കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ മേയ് 28 വരെ.
തസ്തിക, യോഗ്യത, പ്രായം
സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കംപ്യൂട്ടർ എൻജിനിയറിംഗ്/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18-28. ജൂണി
യർ എൻജിനിയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, 18-28.
ജൂണിയർ എൻജിനിയർ (ഇലക്ട്രോണിക്സ്): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18-28. മെയ്ന്റെയ്നർ (ഫിറ്റർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്): പത്താം ക്ലാസ് ജയം, ഫിറ്റർ/ഇലക്ട്രീഷൻ/ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ; 18-25.
തെരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് ഗുജറാത്തി ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന 20 ചോദ്യങ്ങളുണ്ടാകും.
www.gujaratmetrorail.com
CAREER DEEPIKA
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ കേരള സൊസൈറ്റി ഫോർ സോഷ്യൽ ഓഡിറ്റിൽ (കെഎസ്എസ്എ) വില്ലേജ് റിസോഴ്സ് പേഴ്സൺ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
ജില്ലകളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ദിവസവേതന നിയമനമാണ്. 400+ ഒഴിവുണ്ട്. മേയ് 15നകം ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം.
കംപ്യൂട്ടർ പരിജ്ഞാനവും സ്വന്തമായി ഇരുചക്ര വാഹനം ഉള്ളതും അഭികാമ്യ യോഗ്യതയാണ്. കുടുംബശ്രീ ഉൾപ്പെടെ സാമൂഹികസന്നദ്ധ സംഘടനകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായി പ്രവർത്തിച്ച് പരിചയമുള്ളവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 01.05.2026ൽ 40 കവിയരുത്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ട്. ശമ്പളം: 660 രൂപയാണു പ്രതിദിന വേതനമായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും കാലാനുസൃതമായ വർധന ഉണ്ടാകും.
സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ വെബ്സൈറ്റിൽ (www.socialaudit. kerala.gov. in) നൽകിയിട്ടുള്ള ഗൂഗിൾ ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.
വിലാസം: കേരള സൊസൈറ്റി ഫോർ സോഷ്യൽ ഓഡിറ്റ്, 3-ാം നില, സിഡബ്ല്യുസി ബിൽഡിംഗ്സ്, എൽഎംഎസ് കോന്പൗണ്ട്, പാളയം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം-695 033; 0471-2724696; [email protected]
CAREER DEEPIKA
മണിപ്പുർ: 10 ഒഴിവ്
മണിപ്പുർ ഇംഫാലിലെ സൈനിക് സ്കൂളിൽ 10 ഒഴിവ്. റെഗുലർ നിയമനം. മേയ് 15 വരെ അപേക്ഷിക്കാം.
തസ്തിക, ശമ്പളം: ഇലക്ട്രീഷൻ കം പമ്പ് ഓപ്പറേറ്റർ (1 ഒഴിവ്): 19,900.
ജനറൽ എംപ്ലോയി (9 ഒഴിവ്): 18,000, പ്രായം 18-50.
http://ssimphal.nic.in
ഘോരാഖൽ: 6 ഒഴിവ്
ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ഘോരാഖൽ സൈനിക സ്കൂളിൽ ടീച്ചിംഗ് തസ്തികകളിൽ 6 ഒഴിവ്. കരാർ നിയമനം. 3 വർഷം വരെ നീ ട്ടിക്കിട്ടാം. മേയ് 15 വരെ അപേക്ഷിക്കാം.
തസ്തികകൾ: പിജിടി (കെമിസ്ട്രി, മാത്തമാറ്റിക്സ്), ടിജിടി (ഹിന്ദി, മാത്തമാറ്റിക്സ്), ലൈബ്രേറിയൻ.
www.ssghorakhal.org
CAREER DEEPIKA
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയിൽ 42 ഗ്രാജ്വേറ്റ്/ഡിപ്ലോമ/ഐടിഐ അപ്രന്റിസ് അവസരം. ഓൺലൈൻ അപേക്ഷ മേയ് 16 വരെ.
ഒരു വർഷമാണ് പരിശീലന കാലാവധി. 2023/2024/ 2025 വർഷങ്ങളിൽ ഗ്രാജ്വേഷൻ/ ഡിപ്ലോമ/ഐടിഐ പാസായ റെഗുലർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ യോഗ്യതക്കാരും ഒരു വർഷത്തിൽ കൂടുതൽ ജോലിപരിചയം ഉള്ളവരും നിലവിൽ അപ്രന്റിസ്ഷിപ് പരിശീലനം ചെയ്യുന്നവരും അപേക്ഷിക്കേണ്ടതില്ല.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ് (10 ഒഴിവ്) (മെക്കാനിക്കൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്): ബന്ധപ്പെട്ട വിഭാഗത്തിൽ ബിടെക്/ ബിഇ.
ടെക്നിഷൻ അപ്രന്റിസ് (10) (കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ്, ഡിസിസിപി): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
ടെക്നിഷൻ വൊക്കേഷണൽ അപ്രന്റിസ് (22) (ഫോട്ടോഗ്രാഫർ/ഡിജിറ്റൽ ഫോട്ടോഗ്രാ ഫർ, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഡീസൽ/ മോട്ടോർ മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA), സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്): ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ.
പ്രായം: 18നു മുകളിൽ. സ്റ്റൈപ്പൻഡ്: സർക്കാർ മാനദണ്ഡപ്രകാരം. www.drdo.gov.in
CAREER DEEPIKA
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബംഗളൂരു, ഗാസിയാബാദ് കോംപ്ലക്സുകളിൽ സീനിയർ അസിസ്റ്റന്റ് എൻജിനിയറുടെ 43 ഒഴിവ്. വിമുക്തഭടൻമാർക്കാണ് അവസരം.
മേയ് 18 വരെ അപേക്ഷിക്കാം. യോഗ്യത: ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ, 15 വർഷ പരിചയം. പ്രായപരിധി: 50. ശമ്പളം: 30,000 - 1,20,000.
www.bel-india.in
CAREER DEEPIKA
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ മഹാരാഷ്ട്ര പുനെ ഓർഡനൻസ് ഫാക്ടറിയിൽ ഗ്രാജ്വേറ്റ്/ഡിപ്ലോമ പ്രോജക്ട് എൻജിനിയറുടെ 13 ഒഴിവ്. ഒരു വർഷ കരാർ നിയമനമാണ്.
4 വർഷം വരെ നീട്ടിക്കിട്ടാം. മേയ് 22 വരെ അപേക്ഷിക്കാം. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ 7, കെമിക്കൽ വിഭാഗത്തിൽ 6 വീതം ഒഴിവാണുള്ളത്.
പ്രായം: 18-30. ബേസിക് പേ (ഒന്നും രണ്ടും മൂന്നും നാലും വർഷങ്ങളിൽ യഥാക്രമം ): 36,000, 37,080, 38,192, 39,338 + ഡിഎ.
http://munitionsindia.in/career
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹിയിലെ റെയിൽ ലാൻഡ് ഡെവലപ്മെന്റ് അഥോറിറ്റിയിൽ സൈറ്റ് എൻജിനിയറുടെ 40 ഒഴിവ്. കരാർ നിയമനം. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം.
മേയ് 22 വരെ അപേക്ഷിക്കാം. യോഗ്യത: ബിഇ/ബിടെക് സിവിൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗ്. പ്രായപരിധി: 45. ശമ്പളം: 76,000.
www.rlda.indianrailways.gov.in
CAREER DEEPIKA
സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ക്ഷോപ്/ഡിവിഷനുകളിൽ 2,801 അപ്രന്റിസ് അവസരം.
ഏപ്രിൽ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം.
ഒഴിവുള്ള ട്രേഡുകൾ: എസി മെക്കാനിക്, കാർപെന്റർ, സിഒപിഎ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, മെഷിനിസ്റ്റ്, എംഎംടിഎം, മോട്ടർ മെക്കാനിക്, പെയിന്റർ, വെൽഡർ.
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. പ്രായം: 15-24. സ്റ്റൈപൻഡ്: ചട്ടപ്രകാരം.
www.scr.indianrailways.gov.in
സെൻട്രൽ റെയിൽവേ: 51 അപ്രന്റിസ്
മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ക് ഷോപ്പ്/യൂണിറ്റുകളിൽ 51 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: സ്റ്റെനോഗ്രാഫർ, ഫിറ്റർ (എൻജിനിയറിംഗ്), മേസൺ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
പ്രായം: 15-24.സ്റ്റൈപൻഡ്: 9600.
www.rrccr.com
CAREER DEEPIKA
ഹെവി വെഹിക്കിൾസ് ഫാക്ടറി: 450 അപ്രന്റിസ്
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ എൻജിനിയറിംഗ്/ ടെക്നോളജി, നോൺ എൻജിനിയറിംഗ് വിഭാഗങ്ങളിൽ 450 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവുള്ള വിഭാഗങ്ങൾ, സ്റ്റൈപൻഡ്: ഗ്രാജ്വേറ്റ് അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ/ഓട്ടമൊബൈൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് /ഇൻഫർമേഷൻ ടെക്നോളജി, പ്രൊഡക്ഷൻ); 18,000.
ടെക്നിഷൻ (ഡിപ്ലോമ): (മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ/ഓട്ടോ മൊബൈൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്); 16,200.
നോൺ എൻജിനിയറിംഗ് ഗ്രാജ്വേറ്റ് അപ്രന്റിസ്: (ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ): 18,000.
www.nats.education.gov.in
ചന്ദ: 400 വർക്കർ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ മഹാരാഷ്ട്രയിലെ ചന്ദ ഓർഡനൻസ് ഫാക്ടറിയിൽ 400 ഡേഞ്ചർ ബിൽഡിംഗ് വർക്കർ (ഡിബിഡബ്ല്യു) ഒഴിവ്. ഒരു വർഷ കരാർ നിയമനം. 4 വർഷം വരെ നീട്ടിക്കിട്ടാം.
ഏപ്രിൽ 18 വരെ അപേക്ഷിക്കാം.
യോഗ്യത: എഒസിപി ട്രേഡിൽ എൻഎസി/എൻസിവിടി സർട്ടിഫിക്കറ്റ്. പ്രായം: 18-40. അർഹർക്ക് ഇളവ്. ശമ്പളം: 19,900+ഡിഎ.
https://munitionsindia.in/career
ബന്ദാര: 80 ഒഴിവ്
മഹാരാഷ്ട്രയിലെ ബന്ദാര ഓർഡനൻസ് ഫാക്ടറിയിൽ വിവിധ തസ്തികകളിൽ 80 ഒഴിവ്. ഒരു വർഷ കരാർ നിയമനം. തപാൽമുഖേനെ ഏപ്രിൽ 11 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവ്: ടെക്നിഷൻ (ഡിപ്ലോമ അപ്രന്റിസ്; 50. പ്രോജക്ട് എൻജിനിയർ/കെമിക്കൽ ട്രേഡ് (സൂപ്പർവൈസറി സ്റ്റാഫ്): 30.
https://munitionsindia.in/career
കോർഡൈറ്റ്: 18 എൻജിനിയർ
മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ തമിഴ്നാട് നീലഗിരി അറുവൻകാട് കോർഡൈറ്റ് ഫാക്ടറിയിൽ 18 പ്രോജക്ട് എൻജിനിയർ ഒഴിവ്.
കരാർ നിയമനം. ഏപ്രിൽ 18 വരെ അപേക്ഷിക്കാം. ശമ്പളം: 36,000+ഡിഎ+എച്ച്ആർഎ. https://munitionsindia.in
CAREER DEEPIKA
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വ്യവസായ യൂണിറ്റായ ഇന്ത്യാ ഗവൺമെന്റ് മിന്റുകളിൽ വിവിധ തസ്തികകളിലായി 94 ഒഴിവ്. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലാണ് ഒഴിവ്. ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, പ്രായം, ശമ്പളം:
സൂപ്പർവൈസർ (Assay, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മെറ്റലർജി): 18-30; 27,600-95,910.
എൻഗ്രേവർ (സ്കൾപ്ചർ/മെറ്റൽ വർക്സ് ): 18-28; 23,910-85,570.
ജൂണിയർ ഓഫീസ് അസിസ്റ്റന്റ്: 18-28; 21,540-77,160.
ജൂണിയർ ബുള്ളിയൻ അസിസ്റ്റന്റ്: 18-28; 21,540-77,160.
ജൂണിയർ ഹിന്ദി ടൈപ്പിസ്റ്റ്: 18-28. 21,540-77,160.
ലബോറട്ടറി അസിസ്റ്റന്റ്: 18-28; 21,540-77,160.
ജൂണിയർ ടെക്നിഷൻ (ഫിറ്റർ, അറ്റൻഡന്റ് ഓപ്പറേറ്റർ-കെമിക്കൽ പ്ലാന്റ്, ടർണർ, കാർപെന്ററി, ഇലക്ട്രീഷൻ, ഗോൾഡ്സ്മിത്ത്, മെൽറ്റർ): 18-25; 18,780-67,390.
യോഗ്യതയും മറ്റു വിശദവിവരങ്ങളും www.igmnoida.spmcil.com ൽ വൈകാതെ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
ഛത്തീസ്ഗഡ് ബിലാസ്പുർ ആസ്ഥാനമായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിനു കീഴിലെ മൈനുകളിലും ഓഫീസുകളിലും 1600 ഗ്രാജ്വേറ്റ്/ടെക്നിഷൻ അപ്രന്റിസ്, 100 ഫ്രഷർ അപ്രന്റിസ് അവസരം.
ഒരു വർഷ പരിശീലനം. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുള്ളവർക്കാണ് മുൻഗണന.
വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്
ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈനിംഗ്/ സിവിൽ /ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ബിബിഎ അല്ലെങ്കിൽ ബിസിഎ അല്ലെങ്കിൽ ബികോം അല്ലെങ്കിൽ ബിഎസ്സി കെമിസ്ട്രി: 12,300.
ടെക്നിഷൻ അപ്രന്റിസ്: മൈനിംഗ് എൻജി./ മൈൻ സർവേയിംഗ് /സിവിൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ടെലി കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ, 10,900. ഫ്രഷർ അപ്രന്റിസ് (ഓഫീസ് അസിസ്റ്റന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് മൈൻ സർവേയർ, സെക്യൂരിറ്റി ഗാർഡ്): പത്ത്/ പ്ലസ് വൺ ജയം; 8200.
പ്രായം: 18 വയസ് പൂർത്തിയാകണം. തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയും ഉണ്ടാകും. നാഷണൽ അപ്രന്റിസ്ഷിപ് ട്രെയിനിംഗ് പോർട്ടലായ https://nats.education.gov.in ൽ മുംബൈ വെസ്റ്റേൺ റീജനു കീഴിൽ രജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ.
www.secl-cil.in
CAREER DEEPIKA
ചെന്നൈ ആസ്ഥാനമായ മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ മാനേജർ, ഓഫീസർ തസ്തികകളിലായി 68 ഒഴിവ്. ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ:
ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ, മാനേജർ, അഡീഷണൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ പ്രൊഡക്ഷൻ എൻജിനിയർ, സീനിയർ പ്രോസസ് എൻജിനിയർ, സീനിയർ ഇൻസ്പെക്ഷൻ എൻജിനിയർ, സീനിയർ ഓഫീസർ.
43 ട്രെയിനി, ടെക്നീഷൻ, അസിസ്റ്റന്റ്
മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ട്രെയിനി, ടെക്നീഷൻ, അസിസ്റ്റന്റ് തസ്തികകളിലെ 43 ഒഴിവിലും അവസരം. ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി (ഓപ്പറേഷൻസ്, മെയിന്റനൻസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), ജൂണിയർ സെക്രട്ടറി കം അസിസ്റ്റന്റ്, ടെക്നിഷൻ (റിഗർ, വെൽഡർ).
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.madrasfert.co.inൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
തിരുവനന്തപുരത്തെ കേരള ഫിനാൻഷൽ കോർപറേഷനിൽ വിവിധ തസ്തികകളിലായി 24 ഒഴിവ്. കരാർ/ സ്ഥിര നിയമനം. വ്യത്യസ്ത വിജ്ഞാപനം. ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ലീഗൽ അഡ്വൈസർ: ബിഇ/ബിടെക് (സിവിൽ/ മെക്കാനിക്കൽ), 5 വർഷ പരിചയം, 40; 40,000.
ഓഫീസ് എക്സിക്യൂട്ടീവ്: ബിരുദം, കെജിടിഇ ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, കംപ്യൂട്ടർ വേഡ് പ്രോസസിംഗ് ഹയർ ജയം, ഒരു വർഷ പരിചയം; 35: 20,000. മാനേജർ (ജനറൽ വിംഗ്): ബിരുദം+സിഎ ഐഐബി അല്ലെങ്കിൽ ബിഇ/ബിടെക്+സിഎ ഐഐബി/എംബിഎ അല്ലെങ്കിൽ എൽഎൽബി+ സിഎഐഐബി/ എംബിഎ അല്ലെങ്കിൽ അസോസിയേറ്റ്/ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (എസിഎ/എഫ്സിഎ) അല്ലെങ്കിൽ അസോസിയേറ്റ്/ ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (എസിഎംഎ/എഫ്സിഎംഎ) അല്ലെങ്കിൽ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ/എസിഎസ്); 7 വർഷ പരിചയം; 40; 76600-142200.
ഡെപ്യൂട്ടി മാനേജർ: ബിരുദം+ജെഎഐഐ ബി അല്ലെങ്കിൽ ബിഇ/ ബിടെക്+ ജെഎഐഐ ബി/ എംബിഎ അല്ലെങ്കിൽ എൽഎൽബി+ജെഎ ഐഐബി/എംബിഎ അല്ലെങ്കിൽ അസോസിയേറ്റ്/ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (എസിഎ/എഫ്സിഎ) അല്ലെങ്കിൽ അസോസിയേറ്റ്/ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്സ് ആൻഡ് വർക്ക് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (സിഎംഎ) അല്ലെങ്കിൽ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (എസിഎസ്), 5 വർഷ പരിചയം; 35; 65,800-1,25,200.
ക്രെഡിറ്റ് ഓഫീസർ: ബിരുദം, 3 വർഷ പരിചയം ; 40; 50,000. ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ: ബിരു ദം, ഒരു വർഷ പരിചയം; 35; 25,000. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: സിഎ ഇന്റർ ജയം/സിഎംഎ ഇന്റർ ജയം, 2 വർഷ പരിചയം: 35; 30,000-40,000.
www.kfc.org
CAREER DEEPIKA
തമിഴ്നാട്ടിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് വിഭാഗത്തിൽ ഇൻഡസ്ട്രിയൽ ട്രെയിനി ആകാം. 56 ഒഴിവ്. ഒരു വർഷമാണു പരിശീലനം.
ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: സിഎ ഇന്റർ/ സിഎംഎ ഇന്റർ ജയം. പ്രായം: 28 കവിയരുത്. സ്റ്റൈപൻഡ്: 22,000.
www.nlcindia.in
CAREER DEEPIKA
ഡൽഹി സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നോൺ ടീച്ചിംഗ് വിഭാഗങ്ങളിൽ 144 ഒഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, സിസ്റ്റം അനലിസ്റ്റ്, സെക്ഷൻ ഓഫീസർ, നഴ്സിംഗ് ഓഫീസർ, അസിസ്റ്റന്റ്, ഗസ്റ്റ്ഹൗസ് മാനേജർ, ജൂണിയർ എൻജിനിയർ, പഴ്സണൽ അസിസ്റ്റന്റ്, പ്രഫഷണൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, ലൈബ്രറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ലൈബ്രറി അറ്റൻഡന്റ്, മെഡിക്കൽ അറ്റൻഡന്റ്.
www.sanskrit.nic.in
CAREER DEEPIKA
ഇന്ത്യൻ നേവിയിൽ അഗ്നിവീർ തസ്തികയിലേക്കു വിജ്ഞാപനമായി. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (മെട്രിക്) റിക്രൂട്ട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം.
ഒഴിവിന്റെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 1/2027, 2/2027 എന്നീ രണ്ടു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. പ്രധാന തീയതികൾ സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ.
യോഗ്യത: എസ്എസ്ആർ റിക്രൂട്: മാത്സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടമൊബൈൽസ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) അല്ലെങ്കിൽ മാത്സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷണൽ കോഴ്സ് വിജയം.
മെട്രിക് റിക്രൂട്ട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം. 2025-26 അക്കാദമിക് വർഷത്തെ പത്ത്, പ്ലസ് ടു ബോർഡ് എക്സാം എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം: 1/2027 ബാച്ച്: 2004 ഡിസംബർ 1 നും 2009 മേയ് 31 നും മധ്യേ ജനിച്ചവർ. 2/2027 ബാച്ച്: 2005 മേയ് 1നും 2009 ഒക്ടോബർ 31നും മധ്യേ ജനിച്ചവർ.
ശമ്പളം (1, 2, 3, 4 വർഷങ്ങളിൽ): 30,000; 33,000; 36,500; 40,000. തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET-2026) നടത്തും. മേയിൽ കംപ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റായാണ് ഇതുനടത്തുക.
ഇതിൽ ജയിക്കുന്നവർക്കു രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (പിഎഫ്ടി), എഴുത്തു പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണു രണ്ടാം ഘട്ടം. പിഎഫ്ടി പാസാകുന്നവർക്കേ തുടർന്നുള്ളവയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാറ്റ്സ്, 15 പുഷ്-അപ്സ്, 15 Bent Knee Sit-ups.
സ്ത്രീകൾ: 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 പുഷ്-അപ്സ്, 10 Bent Knee Sit-ups. ശാരീരികയോഗ്യത: ഉയരം-157 സെ.മീ. കാഴ്ചശക്തി വിശദാംശങ്ങൾ പട്ടികയിൽ.
ഫീസ്: 550 രൂപ+18% ജിഎസ്ടി. ഓൺലൈനായി ഫീസ് അടയ്ക്കാം. പരിശീലനം: അഗ്നിവീർ 01/2027 ബാച്ചുകാർക്ക് ഡിസംബറിലും, 02/2027 ബാച്ചുകാർക്ക് 2027 മേയിലും ഒഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ പരിശീലനമാരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.join indiannavy. gov.in സന്ദർശിക്കുക.
CAREER DEEPIKA
ഡൽഹി എയിംസ് സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സെന്ററിൽ 100 ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. മാർച്ച് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള തസ്തികകൾ: പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ.
ഒഴിവുള്ള വകുപ്പുകൾ: ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, ഗാസ്ട്രോ എന്ററോളജി, കാർഡിയോതൊറാസിക് സർജറി, മെഡിക്കൽ ഓങ്കോളജി, മെഡിക്കൽ ഹേമറ്റോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പൾമണറി മെഡിസിൻ, റേഡിയോ തെറാപ്പി, സർജിക്കൽ ഗാസ്ട്രോഎന്ററോളജി, സർജിക്കൽ ഓങ്കോളജി, യൂറോളജി.
www.aiims.edu
CAREER DEEPIKA
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 405 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു ഉൾപ്പെടുന്ന വെസ്റ്റേൺ റീജണിലാണ് അവസരം.
ഓൺലൈൻ അപേക്ഷ മാർച്ച് 26 വരെ.
ട്രേഡ്, യോഗ്യത:
ടെക്നിഷൻ അപ്രന്റിസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡിൽ ഐടിഐ.
ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഎ/ബിഎസ്സി/ബികോം/ബിബിഎ.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു (ബിരുദത്തിനു താഴെ).
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
പ്രായം:18-24. സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.
www.iocl.com
CAREER DEEPIKA
സെൻട്രൽ ഹെൽത്ത് സർവീസിലും റെയിൽവേയിലും ഉൾപ്പെടെ മെഡിക്കൽ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 1,358 ഒഴിവുണ്ട്.
ഒഴിവിന്റെ എണ്ണത്തിൽ മാറ്റം വരാം. ഓഗസ്റ്റ് രണ്ടിനു പരീക്ഷ നടത്തും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്. ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ.
കാറ്റഗറി, തസ്തിക, ഒഴിവ്:
കാറ്റഗറി-1: സെൻട്രൽ ഹെൽത്ത് സർവീസിൽ മെഡിക്കൽ ഓഫീസർ ഗ്രേഡ് (ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസേഴ്സ് സബ് കേഡർ)-864.
കാറ്റഗറി-2: റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ 450. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ് 2-30. ഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-14.
യോഗ്യത: എംബിബിഎസ് ജയം. അവസാന വർഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. പ്രായം: 2026 ഓഗസ്റ്റ് ഒന്നിനു 32 തികയരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവു ലഭിക്കും.
വിമുക്തഭടന്മാർക്കും ഇളവുണ്ട്. ഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline. nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
വിവരങ്ങൾക്ക്: www.upsc.gov.in
CAREER DEEPIKA
മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2020- 2024 വർഷങ്ങളിലെ 243 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 7 വരെ അപേക്ഷിക്കാം.
അംഗീകൃത രാജ്യാന്തര ഫെഡറേഷനുകൾ നടത്തിയ ഒളിംപിക്സ്, ലോകകപ്പ്, വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ്, ഏഷ്യൻ ചാന്പ്യൻഷിപ്പ്, കോമൺവെൽത്ത് ചാന്പ്യൻഷിപ്, സൗത്ത് ഏഷ്യൻ ചാന്പ്യൻഷിപ്, വേൾഡ് കപ്പ്/ഒളിംപിക്സ്/ഏഷ്യാ കപ്പ് എന്നിവയിൽ കേന്ദ്ര സർക്കാർ അനുമതിയോടെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ടീമിലെ അംഗമായിരിക്കുകയും വ്യക്തിഗത ഇനങ്ങളിലോ ടീം ഇനങ്ങളിലോ ഒന്നോ രണ്ടോ മൂന്നോ സ്ഥാനങ്ങൾ നേടിയവർക്കുമാണ് അവസരം. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച വിവിധ കായിക ഇനങ്ങളിലാണ് ഒഴിവുകൾ.
പ്രായം:18-36. കായിക ഇനങ്ങൾ: അക്വാട്ടിക്സ്, അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, സൈക്ലിംഗ്, ഫുട്ബോൾ, ഹാൻഡ്ബോൾ, വോളിബോൾ, കനോയിംഗ്/കയാക്കിംഗ്, റോവിംഗ്, ബാഡ്മിന്റൺ (ഷട്ടിൽ), ടേബിൾ ടെന്നീസ്, റസ്ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ജൂഡോ, തായ്ക്വാണ്ടോ, ജിംനാസ്റ്റിക്സ്, ഹോക്കി, ടെന്നീസ്, ആർച്ചറി, ബോക്സിംഗ്, ഫെൻസിംഗ്, ഷൂട്ടിംഗ്, ബേസ്ബോൾ, സോഫ്റ്റ്ബോൾ, റഗ്ബി, കബഡി, ചെസ്, കരാട്ടെ, വുഷു, റോളർ സ്കേറ്റിംഗ് തുടങ്ങിയ ഇനങ്ങളിലും മറ്റു 16 ഇനങ്ങളിലുമായാണ് ഒഴിവ്.
അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽ നൽകിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്വന്തം കയ്യക്ഷരത്തിൽ പൂരിപ്പിച്ച് ആവശ്യ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം സെക്രട്ടറി, പൊതുഭരണ (സർവീസസ്- ഡി) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ അയയ്ക്കണം.
ഒഴിവുള്ള വിവിധ സർക്കാർ വകുപ്പുകളും തസ്തികകളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷിക്കാനും യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും www.document. kerala.gov.in എന്ന വെബ്സൈറ്റ് കാണുക. വെബ്സൈറ്റിലെ വിജ്ഞാപനം മനസിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
വിവരങ്ങൾക്ക്: 0471-2518544
CAREER DEEPIKA
ഇന്ത്യൻ വ്യോമസേനയിൽ കായികതാരങ്ങൾക്ക് അവസരം. അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ വായു സ്പോർട്സ് (Intake 02/2026) വിഭാഗത്തിലേക്കാണു റിക്രൂട്ട്മെന്റ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാർച്ച് 23 മുതൽ 29 വരെ. ഏപ്രിൽ 8 മുതൽ 10 വരെ റിക്രൂട്ട്മെന്റ് ട്രയൽസ് നടത്തും.
ഒഴിവുള്ള കായിക വിഭാഗങ്ങൾ: അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ബോക്സിംഗ്, ചെസ്, ക്രിക്കറ്റ്, സൈക്കിൾ പോളോ, സൈക്ലിംഗ്, ഫുട്ബോൾ, ഗോൾഫ്, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, ലോൺ ടെന്നിസ്, ഷൂട്ടിംഗ്, സ്ക്വാഷ്, സ്വിമ്മിംഗ്, ഡൈവിംഗ്, വോളിബോൾ, വാട്ടർ പോളോ, വെയ്റ്റ്ലിഫ്റ്റിംഗ്, റസ്ലിംഗ്, വുഷു, സ്പോർട്ട് ക്ലൈംബിംഗ്, എംടിബി.
വിദ്യാഭ്യാസ യോഗ്യത:
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബൈൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലീഷിന് 50% മാർക്ക് വേണം.
ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം .വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.
സ്പോർട്സ് യോഗ്യത: ഓരോ കായിക വിഭാഗത്തിനും ബാധകമായ സ്പോർട്സ് നേട്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രായം: 2005 ജൂലൈ 2നും 2009 ജനുവരി 2നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21 ആയിരിക്കണം.
https://agnipathvayu.cdac.in/casbspm
CAREER DEEPIKA
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബംഗളൂരു യൂണിറ്റിലെ മെഡിക്കൽ സെന്ററിൽ മെഡിക്കൽ പ്രഫഷണൽസ് ആകാൻ അവസരം.
മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ (പീഡിയാട്രീഷൻ), സീനിയർ മെഡിക്കൽ ഓഫിസർ തസ്തികകളിൽ 5 ഒഴിവ്. മാർച്ച് 14 വരെ അപേക്ഷിക്കാം.
കേരളത്തിൽഎൻജിനിയർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, പ്രോജക്ട് എൻജിനിയറുടെ 12 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനം. മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബിഇ/ബിടെക്/ബിഎസ്സി എൻജി. (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/കംപ്യൂട്ടർ എൻജി./ഇൻഫർമേഷൻ സയൻസ്/ഐടി).
പ്രായപരിധി: 32. ശമ്പളം: 40,000.
CAREER DEEPIKA
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ഡിവിഷൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
വിവിധ ലൊക്കേഷനുകളിലായി 608 ഒഴിവ്. ഇതിൽ 15 ഒഴിവ് കേരളത്തിലാണ്. ഒരു വർഷ പരിശീലനം. മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗ്. യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വി ഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം.
പ്രായം: 18-25 അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 25,000, തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.
www.hindustanpetroleum.com
CAREER DEEPIKA
ലീഗൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എൻജിനി യർ, ജൂണിയർ എൻജിനിയർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികകളിലെ 911 ഒഴിവിൽ ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) അപേക്ഷ ക്ഷണിച്ചു.
ഡൽഹി സർക്കാരിനു കീഴിലെ പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി, അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്, ലോ, ജസ്റ്റീസ് ആൻഡ് ലെജിസ്ലേറ്റീവ് അഫയേഴ്സ്, ട്രാൻസ്പോർട്ട് കോർപറേഷൻ, ജല ബോർഡ്, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ബോർഡ്, ഡൽഹി മുൻസിപ്പൽ കൗൺസിൽ, സർവീസ് ഡിപ്പാർട്ട്മെന്റ് എന്നീ വകുപ്പുകളിലാണ് അവസരം. മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
ലീഗൽ അസിസ്റ്റന്റ്: നിയമ ബിരുദം. 1-3, വർഷ പരിചയം: 35: 35,400-1,42,400.
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): സിവിൽ എൻജിനിയറിംഗ് ബിരുദം; 32; 44,900-1,42,400.
ജൂണിയർ എൻജിനിയർ (സിവിൽ ): എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമ; 32 35,400-1,12, 400. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: ബിരുദം 21-30, 44,900-1,42,400 കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മുഖേന.
ഫീസ്: 100 രൂപ എസ്ബിഐ ഇ-പേ മുഖേന ഫീസടയ്ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in, https://dsssbonline.nic.in.
CAREER DEEPIKA
എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ ആകാം. ഷോർട്ട് സർവീസ് കമ്മീഷനിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നാളെ മുതൽ മാർച്ച് 4 വരെ.
ഒഴിവ്: 100 (പുരുഷൻമാർക്ക് 75, സ്ത്രീകൾ ക്ക് 25) യോഗ്യത: എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേഷൻ. പ്രായം (2026 ഡിസംബർ 31 ന്): എംബിബിഎസ് അപേക്ഷകർക്ക് 30 തികയരുത്. പിജി അപേക്ഷകർക്ക് 35 വയസ്.
തെരഞ്ഞെടുപ്പ്: ഡൽഹിയിൽ മാർച്ചിൽ ഇന്റർവ്യൂ നടത്തും. അപേക്ഷിക്കേണ്ട വിധം: www.join.afms. gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
ബിരുദധാരികൾക്കു പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിൽ ഉൾപ്പെടെ 5138 ഒഴിവ്. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.
കേരളത്തിൽ 83 ഒഴിവാണുള്ളത്. തിരുവനന്തപുരം (20), എറണാകുളം (36), കോഴിക്കോട് (27) സർക്കിളുകളിലാണ് അവസരം. സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ/അർബൻ-12,300, മെട്രോ-15,000.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. പ്രായം: 20-28 (അർഹർക്കു നിയമാനുസൃത ഇളവ്) പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. യോഗ്യതയും പ്രായവും 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മാർച്ച് ആദ്യ ആഴ്ചയിലായിരിക്കും ഓൺലൈൻ പരീക്ഷ. ജനറൽ/ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ് എന്നിവയുൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്.
10 അല്ലെങ്കിൽ 12-ാം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം, വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കും ഇളവ് ബാധകം ഓൺലൈനായി ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: രജിസ്ട്രേഷൻ ഉൾപ്പെടെ കാര്യങ്ങൾ https://bfsissc.com എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്.
ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ https://pnb bank in എന്ന വെബ്സൈറ്റിൽ.
CAREER DEEPIKA
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 822 ഒഴിവ്. തിരുവനന്തപുരത്ത് 73 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.
മറ്റു സെന്ററുകളും ഒഴിവും: നോയിഡ-276, ചെന്നൈ-97, ബംഗളൂരു-93, ഹൈദരാബാദ്-105, പൂനെ-65, ഗുവാഹത്തി -27, മുംബൈ-27, മൊഹാലി-24, ഡൽഹി- 20, കോൽക്കത്ത-15.
തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായപരിധി:
പ്രോജക്ട് അസിസ്റ്റന്റ്: ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ, 4 വർഷ പരിചയം; 35.
പ്രോജക്ട് അസോസിയേറ്റ് (എക്സ്പീരിയൻസ്ഡ്): ബിടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), ഒരു വർഷ പരിചയം; 45.
പ്രോജക്ട് എൻജിനിയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/എംടെക്/എംഎസ്സി/എംസിഎ; ഒരു വർഷ പരിചയം; 45. പ്രോജക്ട് എൻജിനിയർ (ഫ്രഷർ): ബിടെക്/എംടെക്/എംസിഎ; 30. പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/എംഎ/എംടെക്/എംഎസ്സി/എംസിഎ, 9 വർഷ പരിചയം; 56.
സീനിയർ പ്രോജക്ട് എൻജിനിയർ: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്സി/എംസിഎ/പിഎച്ച്ഡി, 4 വർഷ പരിചയം; 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.cdac.in
CAREER DEEPIKA
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ബൻഗായ്ഗാവ് ആസാം), മഥുര (യുപി), പാനിപ്പത്ത് (ഹരിയാന), ഗുജറാത്ത് റിഫൈനറികളിൽ അപ്രന്റിസ് ആകാൻ അവസരം. 1,399 ഒഴിവ്. 1-2 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 20 വരെ.
തസ്തിക, വിഭാഗം, യോഗ്യത:
ട്രേഡ് അപ്രന്റിസ്-അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ട്രേഡ് അപ്രന്റിസ്-ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐടിഐ ഫിറ്റർ കോഴ്സും.
ടെക്നീഷൻ അപ്രന്റിസ് (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്-സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബിഎ/ബിഎസ്സി/ബികോം.
ട്രേഡ് അപ്രന്റിസ്-അക്കൗണ്ടന്റ്: ബികോം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും.
ട്രേഡ് അപ്രന്റിസ് -ബോയ്ലർ (മെക്കാനിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
പ്രായം: 18-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം.
വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.iocl.com
CAREER DEEPIKA
ഐഎസ്ആർഒക്കു കീഴിൽ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ സയന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ 49 ഒഴിവ്. ഫെബ്രുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: ആർഎഫ് ആൻഡ് മൈക്രോവേവ്, വയർലെസ് കമ്യൂണിക്കേഷൻ, സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ കമ്യൂണിക്കേഷൻ, അഗ്രികൾച്ചറൽ ഫിസിക്സ്, അഗ്രികൾച്ചറൽ മീറ്റിയറോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, പവർ ഇലക്ട്രോണിക്സ്, അപ്ലൈഡ് ഒപ്റ്റിക്സ്, ഒപ്റ്റിക്കൽ എൻജി., ഒപ്റ്റിക്സ് ആൻഡ് ഫോട്ടോണിക്സ്, ഒപ്റ്റിക്സ് ആൻഡ് ഒപ്റ്റോ ഇലക്ട്രോണിക്സ്, സിവിൽ എൻജി., അഗ്രികൾചർ എൻജി., ഹൈഡ്രോളജി, അഗ്രികൾച്ചർ, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ്, അപ്ലൈഡ് മാത്സ്, ഫിസിക്കൽ ഓഷ്യനോഗ്രഫി, മറൈൻ ബയോളജി, മറൈൻ സയൻസ്, അറ്റ്മോസ്ഫെറിക് സയൻസ് ആൻഡ് ഓഷ്യനോഗ്രഫി.
യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.sac.gov.in
CAREER DEEPIKA
ഡൽഹിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ, 225 ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ഗ്രേഡ് 2 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഇഎസ്ഐസിക്കു കീഴിലെ ആശുപത്രികളിലും ഡിസ്പെൻസറികളിലുമാണു നിയമനം.
യുപിഎസ്സി നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് എക്സാമിനേഷൻ 2024ന്റെ പ്രതിഭസേതു പോർട്ടലിലെ ലിസ്റ്റിൽ പേര് ഉൾപ്പെട്ടവർക്കാണ് അവസരം. ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.
യോഗ്യത: എംബിബിഎസ്. പ്രായപരിധി: 35. ശമ്പളം: 56,100-1,77,500.
www.esic.gov.in
CAREER DEEPIKA
തെലങ്കാനയിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിൽ ടെക്നിഷൻ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ അവസരം. 80 ഒഴിവ്. ജനുവരി 27 മുതൽ ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായപരിധിയും ശമ്പളവും: ടെക്നിഷൻ: 28; 39,545. ടെക്നിക്കൽ അസിസ്റ്റന്റ്: 28; 72,240. ടെക്നിക്കൽ ഓഫീസർ: 30; 90,100. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.ccmb.res.inൽ.
CAREER DEEPIKA
യൂക്കോ ബാങ്കിൽ ജനറലിസ്റ്റ്, സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 173 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 2 വരെ.
ഫിനാൻസ് ഓഫീസർ, ട്രഷറി ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടന്റ്, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ ബേസ് അഡ്മിനി ട്രേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സോഫ്റ്റ്വേർ ഡെവലപ്പർ, മ്യൂറെക്സ് ഡെവലപ്പർ, ക്ലൗഡ് എൻജിനിയർ, എഐ/എംഎൽ എൻജിനിയർ, ഡേറ്റ അനലിസ്റ്റ്, ഡേറ്റാ സയന്റിസ്റ്റ്.
സൈബർ സെക്യൂരിറ്റി ഓഫീസർ, ഡേറ്റ പ്രൈവസി ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് അവസരം.
ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും: www.uco.bank.in
CAREER DEEPIKA
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ വിവിധ വകുപ്പുകളിൽ 38 ഫാക്കൽറ്റി ഒഴിവ്. ഡയറക്ട്/ഡെപ്യൂട്ടേഷൻ നിയമനം. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.
https://aiia.gov.in
CAREER DEEPIKA
ഡൽഹിയിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ്, 20 റിസർച്ച് ഫെലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ആയുർവേദ, യോഗ ആൻഡ് നാചുറോപ്പതി വിഭാഗങ്ങളിലാണ് അവസരം. ഫെബ്രു. 3 വരെ അപേക്ഷിക്കാം.
യോഗ്യത: ബയോമെഡിക്കൽ സയൻസസ്/കെമിക്കൽ സയൻസസ്/ഫിസിക്കൽ സയൻസസ്/സോഷ്യൽ സയൻസസ്/ബയോ സ്റ്റാറ്റിസ്റ്റിക്സിൽ പിജി, നെറ്റ്.
പ്രായം: 28 ൽ താഴെ. സ്റ്റൈപൻഡ്: 37,000-42,000. www.ccras.nic.in
CAREER DEEPIKA
സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റിനു കീഴിലെ നാഷണൽ സോയിൽ മാപ്പിംഗ് പ്രോഗ്രാമിൽ വിവിധ തസ്തികകളിലായി 121 ഒഴിവ്.
വിവിധ ഫീൽഡ് ഓഫീസുകളിലും സോയിൽ ടെസ്റ്റിംഗ് ലാബുകളിലുമാണ് അവസരം. ഒരു വർഷ കരാർ നിയമനം. ജനുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
പ്രായപരിധി: 36. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പ്രൊഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേന.
www.cmd.kerala.gov.in
CAREER DEEPIKA
ബിവറേജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക്, വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അഥോറിറ്റിയിൽ ഓപ്പറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഉൾപ്പെടെ 294 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഗസറ്റ് തീയതികൾ: 30 /12/2025, 31/12/2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 4 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: ബിവറേജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക്, വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് ടൈപ്പിസ്റ്റ് ഗ്രേഡ്-2, ജല അഥോറിറ്റിയിൽ ഓപ്പറേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ റിസപ്ഷനിസ്റ്റ്, മത്സ്യഫെഡിൽ മാനേജർ (ഐടി), അസിസ്റ്റന്റ് മാനേജർ (ഐടി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി സൈക്കോളജി, എച്ച്എസ്എസ്ടി ജേണലിസം, എച്ച്എസ്എസ്ടി ഹോം സയൻസ്, എച്ച്എസ്എസ്ടി ജിയോളജി (ജൂണിയർ), എച്ച്എസ്എസ്ടി സംസ്കൃതം (ജൂണിയർ), എച്ച്എസ്എസ്ടി ഇംഗ്ലീഷ് (ജൂണിയർ),
എച്ച്എസ്എസ്ടി കന്നട (ജൂണിയർ), എച്ച്എസ്എസ്ടി സോഷ്യോളജി (ജൂണിയർ), എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് (ജൂണിയർ), എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് (ജൂണിയർ), എച്ച്എസ്എസ്ടി ഇക്കണോമിക്സ് (ജൂണിയർ), എച്ച്എസ്എസ്ടി ബോട്ടണി (ജൂണിയർ), എച്ച്എസ്എസ്ടി സുവോളജി (ജൂണിയർ), എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂണിയർ), എച്ച്എസ്എസ്ടി കെമിസ്ട്രി (ജൂണിയർ), എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (ജൂണിയർ), എച്ച്എസ്എസ്ടി ഫിസിക് (ജൂണിയർ), തദ്ദേശ സ്വയംഭരണ വകുപ്പിൽ സബ് എൻജിനിയർ, ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ്-2 (സിവിൽ),
ലീഗൽ മെട്രോളജിയിൽ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ, കംപ്യൂട്ടർ ഹാർഡ്വേർ മെയിന്റനൻസ്, ട്രേഡ്സ്മാൻ മേസണറി, ട്രേഡ്സ്മാൻ ഇൻസ്ട്രമെന്റ് ടെക്നോളജി, ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ റിസർച്ച് ഓഫീസർ, ഡ്രാഫ്ട്സ്മാൻ (സിവിൽ), ജെസിബി ഓപ്പറേറ്റർ, വെൽഡർ, മെക്കാനിക്കൽ അസിസ്റ്റന്റ്, പവർ പ്ലാന്റ് അസിസ്റ്റന്റ്, കുക്ക് കം കെയർടേക്കർ, ഇലക്ട്രിക്കൽ ലൈൻഡ് ഹെൽപ്പർ, ബോയിലർ അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, മിഡ്വൈഫ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷൻ, നിയമസഭാ സെക്രട്ടേറിയറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ്, ഹാർബർ എൻജിനിയറിംഗിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്-1/ഓവർസിയർ ഗ്രേഡ്-1 (സിവിൽ),
ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ ലബോറട്ടറി ടെക്നീഷൻ ഗ്രേഡ് -2, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ പിഡി ടീച്ചർ (പുരുഷന്മാർ), സഹകരണ അപ്പെക്സ് സൊസൈറ്റികളിൽ അക്കൗണ്ടന്റ്, പ്രോജക്ട് ഓഫീസർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്-2, മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്ഗ്രേഡ്-2, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്-2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയിൽ ബയൻഡർ, പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ, മണ്ണു പര്യവേഷണം- മണ്ണു സംരക്ഷണ വകുപ്പിൽ ട്രേസർ,
പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി സംസ്കൃതം, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പ്രീപ്രൈമറി ടീച്ചർ, എൽപിഎസ്ടി (തമിഴ് മാധ്യമം), പാർട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ ഉറുദു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), സംസ്ഥാന പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്-2, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ അസിസ്റ്റന്റ് എൻജിനിയർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ഗ്രേഡ്-2,
നാഷണൽ സേവിംഗ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിംഗ്സ്, ജല അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, സർവേയും ഭൂരേഖയും വകുപ്പിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് സൂപ്രണ്ട്, ചലച്ചിത്ര വികസന കോർപറേഷനിൽ ഗാർഡ്, അച്ചടി വകുപ്പിൽ ഇലക്ട്രീഷൻ ഗ്രേഡ്-2, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ ഓക്സിലിയറി നഴ്സസ് മിഡ്വൈഫ് ഗ്രേഡ് -2, ഹോമിയോപ്പതി വകുപ്പിൽ ഫാർമ സിസ്റ്റ് ഗ്രേഡ്-2,
അച്ചടി വകുപ്പിൽ കോപ്പി ഹോൾഡർ, ടെക്ന്നിഷ്യൻ ഗ്രേഡ്-2, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്, ട്രാക്ട്ടർ ഡ്രൈവർ ഗ്രേഡ്-2, ഫിറ്റർ, ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ, മോട്ടർ മെ ക്കാനിക്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ട്രേസർ, വിവിധ വകുപ്പുകളിൽ ബയൻഡർ ഗ്രേഡ്-2, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പിഎസ്സിയിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടന്മാർ).
കെടിഡിസിയിൽ സ്റ്റോർമാൻ, മൃഗസംരക്ഷണ വകുപ്പിൽ ഇലക്ട്രീഷൻ, ജലസേചന വകുപ്പിൽ ബോട്ട് ഡ്രൈവർ, പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ പ്ലംബർ, എൻസിസി വകുപ്പിൽ ഫാരിയർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തുടങ്ങിയവ.
തസ്തികമാറ്റം വഴി: വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ബെവ്കോയിൽ എൽഡി ക്ലാർക്ക്, പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി സംസ്കൃതം, എച്ച്എസ്ടി ഇംഗ്ലീഷ്, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ), നാഷണൽ സേവിംഗ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിംഗ്സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ തമിഴ്, കേരഫെഡിൽ ഓഫീസ് അറ്റൻഡന്റ് തുടങ്ങിയവ.
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: പിഎസ്സിയിൽ അസിസ്റ്റന്റ്, പോലീസ് വകുപ്പിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ, ഹവിൽദാർ, വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ, ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ ലാസ്റ്റ്ഗ്രേഡ് സർവന്റ് തുടങ്ങി 14 തസ്തികയിൽ.
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ഉറുദു ജൂണിയർ, എച്ച്എസ്എസ്ടി അറബിക് ജൂണിയർ, വാട്ടർ അഥോറിറ്റിയിൽ എൽഡി ക്ലാർക്ക്, കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2. ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സസ്, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പോലീസിൽ വനിതാ പോലീസ് കോൺസ്റ്റബിൾ, കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലാർക്ക് (കന്നടയും മലയാളവും അറിയുന്നവർ) ഉൾപ്പെടെ 133 തസ്തികയിൽ.
അപേക്ഷിക്കും മുമ്പേ...
പിഎസ്സിയുടെ വെബ് സൈറ്റിൽ (www.keralapsc.gov.in ) ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ User Idയും Password ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Notification Linkലെ Apply Now ക്ലിക്ക് ചെയ്താൽ മാത്രം മതി.Registration Card Linkൽ ക്ലിക്ക് ചെയ്ത് Profileലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കുവാനും കഴിയും.
ഫോട്ടോ: അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2013നു ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022നു ശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്ലോഡ്ചെയ്യാൻ.
സർട്ടിഫിക്കറ്റ്: വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണ ങ്ങളുടെ പകർപ്പുകൾ പിഎസ്സി ആവശ്യ പ്പെടുമ്പോൾ ഹാജരാക്കിയാൽ മതി. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർഥികൾ തങ്ങളുടെ Profiles ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം. അയച്ച ശേഷം അപേ ക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല. അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
അഡ്മിഷൻ ടിക്കറ്റ്: അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത് /ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്.അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടു ത്തുന്നതുമാണ്.
ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. അഡ്മിഷൻ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളു.
പിഎസ്സിയുടെ വെബ്സൈറ്റ്: www.keralapsc.gov.in
CAREER DEEPIKA
മഹാരാഷ്ട്ര നാഗ്പുരിലെ എംഒഐഎൽ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ മാനേജ്മെന്റ് ട്രെയിനി, മാനേജർ തസ്തികകളിലായി 67 ഒഴിവ്. ജനുവരി 20 വരെ ഓൺലൈനായി അപേ ക്ഷിക്കാം.
മൈൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, പ്രോസസ് വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകളും ജിയോളജി, മെറ്റീരിയൽസ്/ കോൺട്രാക്ട് മാനേജ്മെന്റ്, മാർക്കറ്റിംഗ്, സിസ്റ്റം എന്നീ വിഭാഗങ്ങളിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളുമാണുള്ളത്.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www. moil.nic.in
CAREER DEEPIKA
ബംഗളൂരു ആസ്ഥാനമായ ഐടിഐ ലിമിറ്റഡിന്റെ വിവിധ കേന്ദ്രങ്ങളിൽ യംഗ് പ്രഫഷണൽ തസ്തികയിൽ 215 ഒഴിവ്. കരാർ നിയമനം. പാലക്കാട്ട് 50+ ഒഴിവുണ്ട്. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം: യംഗ് പ്രഫഷണൽ ഗ്രാജ്വേറ്റ്: ബിഇ/ബിടെക് (ഇസി/സിഎസ്/മെക്കാനിക്കൽ/ഐടി/ഇഇഇ/സിവിൽ/ഇസിഇ/ടെലികമ്യൂണിക്കേഷൻസ്)/എംസിഎ/എംഎസ്സി (ഇലക്ട്രോണിക്സ്/സിഎസ്/ഐടി/സൈബർ സെക്യൂരിറ്റി/പ്രോജക്ട് മാനേജ്മെന്റ്)/ എംബിഎ (പ്രോജക്ട് മാനേജ്മെന്റ്/ഓപ്പറേഷൻസ് മാനേജ്മെന്റ്/എംബിഎ മാർക്കറ്റിംഗ്)/ ഏതെങ്കിലും ബിരുദം/ബിബിഎ/ബിബിഎം/ബിഎംഎസ്; 60,000.
യംഗ് പ്രഫഷണൽ (ടെക്നിഷൻ): ഡിപ്ലോമ (ഇസിഇ/സിഎസ്/മെക്കാനിക്കൽ/ഐടി/ഇഇഇ/സിവിൽ/ഇലക്ട്രോണിക്സ്/കെമിക്കൽ)/ബിഎസ്സി (ഐടി/കെമിസ്ട്രി)/ബിസിഎ: 35,000.
യംഗ് പ്രഫഷണൽ-ഓപ്പറേറ്റർ: ഐടിഐ (ഇസി/സിഎസ്/മെക്കാനിക്കൽ/ഐടി/ഇഇഇ/സിവിൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് മെക്കാനിക്/ഫിറ്റർ: 30,000.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രായപരിധി: 35. www.itiltd.in
CAREER DEEPIKA
ഡൽഹി കേന്ദ്രമായ ലാൻഡ് പോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, 64 ഡെപ്യൂട്ടേഷൻ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 27 വരെ അപേക്ഷിക്കാം.
തസ്തികകൾ: വിജിലൻസ് ഓഫിസർ, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ്, ജെഇ (സിവിൽ, ഇലക്ട്രിക്കൽ), പഴ്സണൽ അസിസ്റ്റന്റ്, ചീഫ് പോർട്ട് അഡ്മിനിസ്ട്രേറ്റർ, പോർട്ട് അഡ്മിനിസ്ട്രേറ്റർ, പോർട്ട് എക്സിക്യൂട്ടീവ്.
www.mha.nic.in
CAREER DEEPIKA
കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 451 ഒഴിവുണ്ട്. ഡിസംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഏപിൽ 12നാണു പരീക്ഷ.
കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത: ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 162-ാം കോഴ്സ് (എൻസിസി-സി സർട്ടിഫിക്കറ്റ് (ആർമി വിംഗ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. 2003 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
നേവൽ അക്കാദമി, ഏഴിമല: എക്സിക്യൂട്ടീവ്-ജനറൽ സർവീസ്/ഹൈഡ്രോ (26 ഒഴിവ്-നേവൽ വിംഗിലെ എൻസിസി-സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2003 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനുശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനിയറിംഗ് ബിരുദം.
എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 221 (എഫ് (പി) കോഴ്സ്-പ്രീഫ്ലൈയിംഗ് (32 ഒഴിവ്-എൻസിസി-സി സർട്ടിഫിക്കറ്റ് (എയർ വിംഗ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20-24 (2003 ജനുവരി രണ്ടിനു മുന്പും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസുവരെയാകാം. 25ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സും മാത്സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നെെ പുരുഷന്മാർക്കുള്ള 125-ാം എസ്എസ്സി കോഴ്സ് (275 ഒഴിവ്): അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2002 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ-125-ാം എസ്എസ്സി (വിമൻ) (നോൺ ടെക്നിക്കൽ) കോഴ്സ് (18 ഒഴിവ്): അവിവാഹിതരായ സ്ത്രീകൾ അപേക്ഷിക്കുക. 2002 ജനുവരി രണ്ടിനു മുന്പും 2008 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം.
പരീക്ഷാകേന്ദ്രം: എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്. അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്ഞാപനം www.upsc.gov.in എന്ന സൈറ്റിൽ.
NDA വിജ്ഞാപനം: 394 ഒഴിവ്
കര, നാവിക, വ്യോമസേനകളിലെ 394 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്.
എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 157-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 119-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ഡിസം ബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവ്: 394 (എൻഡിഎ: കരസേന-208, വ്യോമസേന-120. നാവികസേന-42; നേവൽ അക്കാദമി-24 (10+2 കേഡറ്റ് എൻട്രി സ്കീം). വനിതകൾക്ക് എൻഡിഎയിൽ 21 (കരസേന-10, നാവികസേന -5, വ്യോമസേന -6) ഒഴിവും നേവൽ അക്കാദമിയിൽ 3 ഒഴിവുമാണുള്ളത്.
പ്രായം: 2007 ജൂലൈ ഒന്നിനു മുമ്പും 2010 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: നാഷണൽ ഡിഫൻസ് അക്കാദമി (ആർമി വിംഗ്): പ്ലസ് ടു ജയം/തത്തുല്യം. നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സ്, നേവൽ വിംഗ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്കീം: ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു/തത്തുല്യം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്സ് (കോഡ്-01, രണ്ടരമണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്റ്റ് (കോഡ്-02, രണ്ടരമണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.
അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗക്കാർക്കും വനിതകൾക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും ഫീസ് ഇളവു ലഭിക്കും.
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം www.upsc.gov.in എന്ന സൈറ്റിൽ.
CAREER DEEPIKA
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ് അവസരം. ട്രേഡ്, ടെക്നിഷൻ, ഗ്രാജ്വേറ്റ് വിഭാഗങ്ങളിലായി 530 ഒഴിവ്. വെസ്റ്റ് ബംഗാൾ, ബിഹാർ, ഒഡീഷ, ആസാം, ജാർഖണ്ഡ്, സിക്കിം, ആൻഡമാൻ ആൻഡ് നിക്കോബാർ, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ റീജണിലാണ് അവസരം. ജനുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ട്രേഡ്, യോഗ്യത
ട്രേഡ് അപ്രന്റിസ് (ഫിറ്റർ/ ഇലക്ട്രിഷൻ/ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ്): പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ റെഗുലർ ഐടിഐയും (എൻസിവിടി/ എസ്സിവിടി).
ടെക്നിഷൻ അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട എൻജിനിയറിംഗ് വിഭാഗത്തിൽ 50 % മാർക്കോടെ റെഗുലർ ത്രിവത്സര ഡിപ്ലോമ.
ഗ്രാജ്വേറ്റ് അപ്രന്റിസ്: 50 % മാർക്കോടെ ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ. ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): 50 % മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), "ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ’ സ്കിൽ സർട്ടിഫിക്കറ്റ്. എസ്സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി.
പ്രായം: 18- 24. അർഹരായവർക്ക് ഇളവ്.
CAREER DEEPIKA
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 714 മൾട്ടിടാസ്കിംഗ് സ്റ്റാഫ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം.
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 714 മൾട്ടിടാസ്കിംഗ് സ്റ്റാഫ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം.ഡിസംബർ 17 മുതൽ ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: എക്സൈസ്, എന്റർടെയ്ൻമെന്റ്, ലേബർ, ഡ്രഗ്സ് കൺട്രോൾ, അർബൻ ഡെവലപ്മെന്റ്, പബ്ലിക് ഗ്രീവൻസസ്, എൻസിസി,രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് സൊ സൈറ്റീസ്, ജനറൽ അഡ്മിനിസിട്രേറ്റീവ്, ഓഫീസ് ഓഫ് ദ് ലോകായുക്ത, ഡെവലപ്മെന്റ്, ഫുഡ്, സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്, സാഹിത്യകലാ പരിഷത്.
പ്രായം: 18-27. അർഹരായവർക്ക് ഇളവ്. യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. ശമ്പളം: 18,000-56,900. ഫീസ്: 100 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻ/സ്ത്രീകൾക്കു ഫീസില്ല. എസ്ബിഐ ഇ-പേ മുഖേന ഫീസ് അടയ്ക്കാം.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് (ബാധകമായവർ) എന്നിവ മുഖേന.
വിശദ വിവരങ്ങൾക്ക്: https://dsssbonline.nic.in, https://dsssb.delhi.gov.inൽ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ED) കീഴിലെ ഓഫീസുകളിൽ ലീഗൽ കൺസൾട്ടന്റ് തസ്തികയിൽ 75 ഒഴിവ്. കരാർ നിയമനം. ഡിസംബർ 29 വരെ അപേക്ഷിക്കാം.
യോഗ്യത: നിയമ ബിരുദം, 3 വർഷ പരിചയം. പ്രായം: 35 വയസ് കവിയരുത്. ശമ്പളം: 80,000.
www.enforcementdirectorate.gov.in
CAREER DEEPIKA
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 48 കമ്പനി സെക്രട്ടറി ഒഴിവ്. കരാർ നിയമനം. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: അസോസിയേറ്റ് മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഒരു വർഷ പരിചയം.
പ്രായപരിധി: 29. ശമ്പളം: 30,000-1,20,000.
www.powergrid.in
CAREER DEEPIKA
കൊൽക്കത്ത ദാമോദർവാലി കോർപറേഷനിൽ 54 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഗേറ്റ് 2025 സ്കോർ മുഖേനയാണു തെരഞ്ഞെടുപ്പ്. എസ്സി, എസ്ടി, ഒബിസി, ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റാണ്. ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, സി ആൻഡ് ഐ.
www.dvc.gov.in
CAREER DEEPIKA
ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റിക്കു കീഴിലെ വിവിധ വിഭാഗങ്ങളിൽ 71 ഒഴിവ്. റെഗുലർ നിയമനം. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്: അസിസ്റ്റന്റ് പ്രഫസർ (24), അസോസിയേറ്റ് പ്രഫസർ (23), പ്രഫസർ (20), അസിസ്റ്റന്റ് ലൈബ്രേറിയൻ (2), ലൈബ്രേറിയൻ (1), അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (1).
ഒഴിവുള്ള വിഭാഗങ്ങൾ: സ്കൂൾ ഓഫ് വൊക്കേഷണൽ സ്റ്റഡീസ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, കൾച്ചർ ആൻഡ് ക്രിയേറ്റീവ് എക്സ്പ്രഷൻ, ഗ്ലോബൽ അഫയേഴ്സ്, ലോ, അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസ്, ഹ്യൂമൻ ഇക്കോളജി, എജ്യുക്കേഷൻ സ്റ്റഡീസ്, ഹ്യൂമൻ സ്റ്റഡീസ്, ഡിസൈൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ലെറ്റേഴ്സ്.
https://aud.delhi.gov.in
CAREER DEEPIKA
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ വിവിധ തസ്തികകളിലായി 111 ഒഴിവ്. നാലുവർഷ കരാർ നിയമനം. ജനുവരി 11 വരെ അപേ ക്ഷിക്കാം.
തസ്തികകൾ: സീനിയർ റസിഡന്റ്, ജൂണിയർ റെസിഡന്റ്, റെസിഡന്റ് മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് മാനേജർ നഴ്സ്, ജൂണിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂണിയർ എക്സിക്യൂട്ടീവ് നഴ്സ്, പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, കൺസൾട്ടന്റ്, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ്, അസിസ്റ്റന്റ് ഹെഡ് ഓപ്പറേഷൻസ്, രജിസ്ട്രാർ, സീനിയർ മാനേജർ (നഴ്സ്), മാനേജർ, ഹെൽത്ത് കൗൺസലർ, എക്സിക്യൂട്ടീവ് (ജനറൽ), ജൂണിയർ എക്സിക്യൂട്ടീവ്, റെസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ.
www.ilbs.in
CAREER DEEPIKA
വിവിധ കേന്ദ്രസേനകളിൽ വൻ അവസരവുമായി വിജ്ഞാപനം. കോൺസ്റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 25,487 ഒഴിവിലേക്ക് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധനയുണ്ടാകും. സ്ത്രീകൾക്കും അപേക്ഷിക്കാം.
സേനകളും അവസരവും: സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) വിഭാഗങ്ങളിൽ കോൺസ്റ്റബിൾ (ജിഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി).
വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ/പത്താം ക്ലാസ്. ശാരീരിക യോഗ്യത: പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ്: 80 സെ.മീ. (വികസിപ്പിക്കുമ്പോൾ 85 സെമീ), (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെമീ, 76-81 സെമീ).
സ്ത്രീ: ഉയരം: 157 സെമീ (പട്ടികവർഗക്കാർക്ക് 150 സെമീ), തൂക്കം ഉയരത്തിന് ആനുപാതികം. പ്രായം: 01.01.2026ന് 18-23 (എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്). ശമ്പളം: 21,700-69,100.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ്, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. കായികക്ഷമതാ പരീക്ഷയും (പുരുഷന്മാർ: 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം, സ്ത്രീകൾ: എട്ടരമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം) നടത്തും.
പരീക്ഷയും കേന്ദ്രങ്ങളും(സെന്റർ കോഡ് ബ്രായ്ക്കറ്റിൽ): ഒബ്ജക്ടീവ് മാതൃകയിലാണു പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട്. മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. എറണാകുളം (9213), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), മലപ്പുറം (9207), കണ്ണൂർ (9202), തിരുവനന്തപുരം (9211) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
പരീക്ഷാഫീസ്: 100 രൂപ (സ്ത്രീകൾ, എസ്സി/എസ്ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://ssc.gov.in
സേനകളും ഒഴിവും
CAREER DEEPIKA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ അവസരം. 996 ഒഴിവ്. ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. 5 വർഷത്തെ കരാർ നിയമനമാണ്. കാലാവധി നീട്ടിക്കിട്ടാം.
വിപി-വെൽത്ത് (എസ്ആർഎം). എവിപി-വെൽത്ത് (ആർഎം), കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. വിപി വിഭാഗത്തിൽ 506 ഒഴിവും എവിപി വിഭാഗത്തിൽ 206 ഒഴിവുമാണുള്ളത്.
ഈ രണ്ടു തസ്തികയിൽ ജോലിപരിചയം ഉള്ളവർക്കാണ് അവസരം. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിൽ 284 ഒഴിവിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനും അവസരമുണ്ട്.
തിരുവനന്തപുരം സർക്കിളിനു കീഴിൽ 112 ഒഴിവുകളുണ്ട്. വിപി-വെൽത്ത് വിഭാഗത്തിൽ 66 ഒഴിവും എവിപി-വെൽത്ത് വിഭാഗത്തിൽ 11 ഒഴിവും കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് വിഭാഗത്തിൽ 35 ഒഴിവുമാണു തിരുവനന്തപുരം സർക്കിളിൽ ഉള്ളത്.
യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
വിശദവിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in
CAREER DEEPIKA
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ അവസരം. സൗത്ത്, നോർത്ത്, ഈസ്റ്റ്, വെസ്റ്റ് സോണുകളിലായി 400 ഒഴിവ്. സൗത്ത് സോണിൽ കേരളം, തമിഴ്നാട്, പുതുച്ചേരി, ലക്ഷ ദ്വീപ്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് അവസരം. കരാർ നിയമനം. ഡിസംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത. സിവിൽ: സിവിൽ എൻജിനിയറിംഗ് ബിരുദം.
ഇലക്ട്രിക്കൽ, എസ് ആൻഡ് ടി: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പവർ സപ്ലൈ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബിരുദം.
മെക്കാനിക്കൽ: മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിംഗ്/ റീടെയ്ൽ വേയ്സ്/ മെക്കട്രോണിക്സ് ആൻഡ് ഓട്ടമൊബൈൽ എൻജിനിയറിംഗ് ബിരുദം. മെറ്റലർജി: മെറ്റലർജി എൻജിനിയറിംഗ് ബിരുദം.
കെമിക്കൽ: കെമിക്കൽ/ പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജി/ കെമിക്കൽ ടെക്നോളജി ആൻഡ് പോളിമെർ സയൻസ്/ കെമിക്കൽ ടെക്നോളജി ആൻഡ് പ്ലാസ്റ്റിക് ടെക്നോളജി/ ഫുഡ്/ ടെക്സ്റ്റൈൽ/ ലെതർ ടെക്നോളജി ബിരുദം.
ഐടി: കംപ്യൂട്ടർ എൻജിനിയറിംഗ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഐടിയിൽ ബിരുദം. ഫുഡ് ടെക്നോളജി: ഫുഡ് ടെക്നോളജി/ബയോടെക്നോളജി/ അഗ്രികൾചർ/ ഫുഡ് പാക്കേജിംഗിൽ ബിരുദം.
ഫാർമ: ഫാർമസി ബിരുദം. അപേക്ഷകർക്ക് 2 വർഷ പരിചയം വേണം. പ്രായപരിധി: 40. ശമ്പളം: 42,478. www.rites.com
CAREER DEEPIKA
രാജസ്ഥാൻ മെഡിക്കൽ എഡ്യുക്കേഷൻ സൊസൈറ്റിയിൽ വിവിധ വകുപ്പുകളിൽ പ്രഫസർ, അസിസ്റ്റന്റ്/അസോസിയേറ്റ് പ്രഫസറുടെ 1392 ഒഴിവ്. ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, പതോളജി, ഫോറൻസിക് മെഡിസിൻ, പിഎസ്എം, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ടിബി ആൻഡ് ചെസ്റ്റ്, ലെപ്രസി ആൻഡ് വെനറോളജി (സ്കിൻ), സൈക്യാട്രി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇഎൻടി, ഒഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അനസ്തേഷ്യ, റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ, ന്യൂറോളജി, യൂറോളജി, നെഫ്രോളജി, കാർഡിയോളജി, എൻഡോക്രൈനോളജി, ഗാസ്ട്രോ എന്ററോളജി, ഗാസ്ട്രോ സർജറി, മെഡിക്കൽ ഓങ്കോളജി, ഓങ്കോസർജറി, പ്ലാസ്റ്റിക് സർജറി, ന്യൂറോസർജറി, റേഡിയോതെറാപ്പി.
യോഗ്യത: ബന്ധപ്പെട്ട വകുപ്പിൽ എംഡി/ ഡിഎം/ എംഎസ്എച്ച്/എംഎസ്/ ഡിഎൻബി/ എംഎസ്സി മെഡിക്കൽ/ പിഎച്ച്ഡി മെഡിക്കൽ, അധ്യാപന, റിസർച്ച് പരിചയം.
യോഗ്യത, പ്രായം, ശമ്പളം സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www.medicaleducation.rajasthan. gov.in
CAREER DEEPIKA
ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്കെയിൽ-1) തസ്തികയി ലേക്ക് അപേക്ഷിക്കാം. 300 ഒഴിവ്. ഡിസംബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ജനറലിസ്റ്റ് വിഭാഗത്തിൽ 285 ഒഴിവും ഹിന്ദി (രാജ്ഭാഷ) ഓഫീസർ വിഭാഗത്തിൽ 15 ഒഴിവുമാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) വിഭാഗത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും പബ്ലിക് സെക്ടർ ജനറൽ ഇൻഷ്വറൻസ് കമ്പനി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 30.11.2025 അടിസ്ഥാനമാക്കി കണക്കാക്കും. ശമ്പളം: 50,925-96,765.
തെരഞ്ഞെടുപ്പ്: രണ്ടുഘട്ടമുള്ള ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കി.പ്രിലിമിനറി പരീക്ഷ ജനുവരി 10നും മെയിൻ പരീക്ഷ ഫെബ്രുവരി 28നും നടത്തും. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് എറണാകുളത്താണു കേന്ദ്രം.
ഫീസ്: 1,000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗം എന്നിവർക്ക് 250 രൂപ. ഓൺലൈൻ ആയി ഫീസടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.orientalinsurance.org.in
CAREER DEEPIKA
കേന്ദ്ര സർക്കാർ സ്ഥാപനമായ ബംഗളൂരുവിലെ ബിഇഎംഎൽ ലിമിറ്റഡിൽ ഗ്രൂപ് എ, ബി, സി തസ്തികകളിലേക്ക് സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തുന്നു. 50 ഒഴിവുകളിൽ എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്കാണ് അവസരം.
അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിയുൾപ്പെടെ വിശദവിവരങ്ങൾ www. bemlindia.in ൽ വൈകാതെ പ്രസിദ്ധീകരിക്കും.
CAREER DEEPIKA
കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിനു കീഴിൽ റാഞ്ചി ആസ്ഥാനമായ മെകോൺ ലിമിറ്റഡിൽ ജൂണിയർ എൻജിനിയർ, ജൂണിയർ ഓഫീസർ തസ്തികകളിൽ 44 ഒഴിവ്. റെഗുലർ നിയമനം.
ഒഴിവുള്ള വിഭാഗങ്ങൾ ബ്രായ്ക്കറ്റിൽ: ജൂണിയർ എൻജിനിയർ (മെക്കാനിക്കൽ), ജൂണിയർ എൻജിനിയർ (സിവിൽ), ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ), ജൂണിയർ ഓഫീസർ (എച്ച്ആർ), ജൂണിയർ ഓഫീസർ (അഡ്മിൻ).
അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.meconlimited.co.in